മലപ്പുറം: തിരൂർ നടുവിലങ്ങാടിയിൽ അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ ഫാത്തിമ മാതാ സ്കൂൾ യുകെജി വിദ്യാർഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്.
























