മാർക്കോ 2 ഉപേക്ഷിച്ചു ; കാരണം വ്യകത്മാക്കി ഉണ്ണി മുകുന്ദൻ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടേത്. മലയാളത്തിൽ വന്നതിൽ വച്ച് ഏറ്റവും വയലൻറായ ചിത്രത്തിന് കേരളത്തിന് പുറത്തേക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

എന്നാൽ മാർക്കോ രണ്ടാം ഭാഗം ചെയ്യുന്നില്ല എന്ന് ഉണ്ണി മുകുന്ദൻ തന്നെ അറിയിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിൽ മാർക്കോ രണ്ടാം ഭാഗത്തെ പറ്റി ചോദിച്ചുള്ള ആരാധകൻറെ കമൻറിന് മറുപടിയായാണ് ഉണ്ണി മുകുന്ദൻ രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് പറഞ്ഞത്. ‘ക്ഷമിക്കണം, മാർക്കോ സീരിസ് തുടരാനുള്ള പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു. പ്രൊജക്ടിനുചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാർക്കോയെക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കാം. നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്നാണ് ഉണ്ണി കമൻറിൽ കുറിച്ചത്.

ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു.