വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഒൻപത് മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടത്.

ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. രാവിലെ ഒൻപതരയോടെയാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യൽ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. കേസിൽ വീണ ഉൾപ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്.

നേരത്തെ, വീണയ്‌ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്കൈമാറിയിരുന്നു.