തിരുവനന്തപുരം: ലഹരി ഉപയോഗിച്ചിട്ട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടന്റെ വിവരങ്ങൾ പുറത്ത്. നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണ് വിൻസി പരാതി ഉന്നയിച്ചത്. തുടർന്ന് അമ്മ സംഘടന ഉൾപ്പെടെ നടിക്ക് പിന്തുണ അറിയിച്ചതോടെ ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം. പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് സൂത്രവാക്യം.
























