പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടി*ക്കൊ*ലപ്പെടുത്തി

പത്തനംതിട്ട: കലഞ്ഞൂരിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർ പാടത്താണ് സംഭവം. വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽ വെച്ചായിരുന്നു അക്രമം. കൊലപാതകത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ വൈഷ്ണവിയും ഭർത്താവും തമ്മിൽ വീട്ടിൽ വഴക്കുണ്ടായി. വഴക്കിനെത്തുടർന്ന് യുവതി വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയിൽ വെച്ചും വഴക്കുണ്ടാക്കി. തുടർന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാൾ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടയാൻ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിച്ചു.