ചങ്ങനാശ്ശേരി: യുവജനവേദിയുടെ 4-മത് വാർഷികവും സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവർഡ് വിതരണവും 29 ന് വൈകുന്നേരം 4 മണിയ്ക്ക് പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും. കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. സംവിധായകനും ഗിന്നസ് ബുക്ക് ജേതവുമായ സുവിധ് വിൽസൺ മുഖ്യാതിഥിയാകും.
യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ രജ്ഞിത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.
യൂത്ത് ഐക്കൺ അവർഡ് അമേരിക്കയിലെ മലയാളി അസോസിയേഷനായ ഫോമാ വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസിനും, മാധ്യമ അവർഡ് നമീബിയ ട്രേഡ് കമ്മീഷണറും ഫോക്കസ് ടിവി എം ഡിയുമായ കെ പി രമേശ് കുമാറിനും നല്‍കും. ദ്രോണ ഫുട്മ്പോൾ അക്കാഡമി പരീശിലകൻ സി രമേശന് സ്പോർട്സ് അവർഡും ശബ്ദ ഗ്രൂപ്പ് എം ഡി മാത്യു വള്ളിക്കാടിന് ബിസിനസ്സ് എക്സലൻസ് അവാർഡും നൽകുമെന്ന് പ്രസിഡൻ്റ് എം എ സജാദ് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ശ്യാം സാംസണും അറിയിച്ചു.
























