കളമശ്ശേരി സ്ഫോടനനം : ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്

കൊച്ചി: കളമശ്ശേരിയിലെ ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.