കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളആണ് ചുമത്തിയത്.

























