കോഴിക്കോട്: നാഥുറാം വിനായക് ഗോഡ്സയെ പ്രകീർത്തിച്ചു കൊണ്ട് ഫേസ്ബുക്കിൽ കോഴിക്കോട് എൻഐടി പ്രഫസറുടെ കമന്റ് വിവാദമാകുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് താഴെ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്ന കമന്റിട്ടത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു കമന്റ്.

ഹിന്ദു മാഹാസഭാ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്. എന്നാൽ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവൻ പ്രതികരിച്ചു.

























