തട്ടിക്കൊണ്ടുപോയ സംഭവം;ഒന്നാമത്തെ താരം കുട്ടിയുടെ സഹോദരനെന്ന് പൊലീസ്, മെമെന്റോ നല്‍കി അനുമോദിച്ചു

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒന്നാമത്തെ താരം കുട്ടിയുടെ സഹോദരന്‍ ജോനാഥനാണെന്ന് പൊലീസ്. ജോനാഥനും സഹോദരിക്കും പോലീസ് മെമെന്റോ നല്‍കി അനുമോദിച്ചു. ‘തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജോനാഥനാണ് ഒന്നാമത്തെ ഹീറോ. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേല്‍ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാചിത്രം വരച്ച ദമ്പതിമാരാണ് മൂന്നാമത്തെ ഹീറോകള്‍.’-എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.

സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരനായ ജോനാഥന്റെ ഇടപെടല്‍ കാരണമായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രതികള്‍തന്നെ മൊഴിനല്‍കിയിട്ടുണ്ടെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. ജോനാഥനും സഹോദരിക്കും പോലീസ് മെമെന്റോ നല്‍കി അനുമോദിച്ചു.