തൃശൂരില്‍ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഒരുവോട്ടിനെങ്കിലും ജയിക്കുമെന്ന് സുരേഷ്ഗോപി. ജനങ്ങളുടെ തീരുമാനത്തിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും സുരേഷ്ഗോപി പറഞ്ഞു.

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വവും പങ്കുവയ്ക്കന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയടക്കം സംഘടിപ്പിച്ചിരുന്നു.