മുഖത്തെ മുറിവ് തുന്നിക്കെട്ടി: വയനാട്ടിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം

തൃശ്ശൂര്‍: വയനാട്ടിൽ നിന്ന് പിടികൂടിയായ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ്നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ട‌ർ ആർ. കീർത്തി ഐ എഫ് എസ് അറിയിച്ചു. ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കും. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു.