തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മാധ്യമപ്രവർത്തകയോട് സുരേഷ് മാപ്പ് പറഞ്ഞത്.മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് യുവതിയോട് പെരുമാറിയത് എന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി കുറിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ :


മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
SORRY SHIDA.
ബിജെപി കേരളത്തിൽ അധികാരത്തിലെത്താൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. തുടർന്ന് ദേഹത്തു കൈവെക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കെ യു ഡബ്ല്യൂ ജെ സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും. പരാതി നൽകും എന്ന് അറിയിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.























