തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21മുതല്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെച്ചത്. സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും ക്യാമറകൾ ഘടിപ്പിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കിൽ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തിൽ ഭേദഗതി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ നിരക്ക് വർധനവിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രഘുരാമൻ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ട്. ഡിസംബർ 31ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അതിന് ശേഷം വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

























