ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൂഞ്ചില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില് സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന് ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്മാര് ഉള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലിലും മെയിലുമായി പത്ത് സൈനികരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

























