പെരുമ്പാവൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാർ യാത്രികരായ കോതമം​ഗലം സ്വദേശികളായ ശിവൻ (55) ബന്ധു അശ്വതി (24) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് വയസുകാരൻ ദേവാനന്ദിനെ പരിക്കുകളോടെ രാജ​ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വെകിട്ട് 3.30-ഓടെ ആലുവ മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാ​ഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാർ യാത്രികരായ ശിവനും അശ്വതിയും മരണപ്പെട്ടിരുന്നു. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ പോയിവരുമ്പോഴായിരുന്നു അപകടം.