മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പിആർ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.

ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണനെ സമീപത്തെ മരത്തിൽ നിന്നുമുള്ള കടന്നൽ കൂട്ടങ്ങൾ ആക്രമിക്കുകയായിരുന്നു. കടന്നൽ ആക്രമണത്തിൽ നാലുപേർക്കും പരിക്കേറ്റു.

























