തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്’ : മുൻ ഹരിത നേതാവ് ഫാത്തിമ

തട്ടം വിവാദത്തിൽ പ്രതികരിച്ച് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി കെ.അനിൽ കുമാർ നടത്തിയ തട്ടം പരാമർശത്തിലായിരുന്നു ഫാത്തിമ തഹ്ലിയയുടെ പ്രതികരണം. ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണെന്നും ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണെന്നും, മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്ന് സിപിഐഎം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫാത്തിമ തഹ്ലിയയുടെ പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാൺ