72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച നടന്‍ മമ്മൂട്ടി, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടി ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്.

വൈക്കം വിജയ ലക്ഷ്മിയാണ് മികച്ച ഗായിക. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിലെ എന്നഗാനത്തിനാണ് അവാര്‍ഡ്.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്‌സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി.