രജനികാന്ത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: നടൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. സിനിമയുടെ ചിത്രീകരണത്തിനായാണ് രജനി തിരുവനന്തപുരത്ത് എത്തിയത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്.

പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.

കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.