വയനാട്ടിൽ നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും കണ്ടെത്തി; നാടുവിട്ടത് ഭര്‍ത്താവിന്റെ സഹിക്കാൻ വയ്യാതെ

വയനാട് കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. കുടുംബത്തിന് ഗുരുവായൂര്‍ പൊലീസ് ഭക്ഷണം വാങ്ങി നല്‍കി. വയനാട് പൊലീസ് എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും.

18-ാം തിയതി മുതലാണ് അമ്മയേയും അഞ്ച് കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്.