സമ്മതമില്ലാതെ നിക്കാഹ് നടത്തി, പെൺകുട്ടി വീടിനുള്ളിൽ തൂ*ങ്ങി*മരിച്ച നിലയിൽ, ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ചു

മലപ്പുറം: നിക്കാഹിന് പിന്നാലെ വീടിനുള്ളിൽ യുവതിയെ തൂ*ങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളിൽ തൂ*ങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. യുവതിയുടെ താൽ‌പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയൽവാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.

രണ്ട് വർഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങൾ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. യുവതിയുടെ മരണ വാർത്തയറിഞ്ഞ് ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ഇയാളെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവർ. ഷൈമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.