പത്തനംതിട്ടയിൽ ആറുമാസം മുൻപ് ആൺ സുഹൃത്ത് ജീവ*നൊ*ടുക്കി; മാനസിക വിഷമത്തിൽ യുവതി തൂ*ങ്ങി മരിച്ചു

പത്തനംതിട്ട: കുളത്തുമണ്ണിൽ യുവതിയെ തൂ*ങ്ങി*മരിച്ച നിലയിൽ. കാലായിൽ പടിഞ്ഞാറ്റേതിൽ രഞ്ജിത രാജൻ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആ*ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രഞ്ജിതയുടെ ആൺസുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറുമാസം മുൻപ് കുളത്തുമണ്ണിലെ തോട്ടത്തിൽ തൂ*ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും 8 മാസം മുൻപ് ശിവപ്രസാദിനൊപ്പം താമസിക്കാൻ രഞ്ജിത ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്നാണ് ശിവപ്രസാദ് ആ*ത്മഹത്യ ചെയ്തത്. അതിനു ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.