
ന്യൂഡൽഹി : ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.


454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു.നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ലോകസഭയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. 25 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബിൽ യാഥാർത്ഥ്യമാകാനിരിക്കുന്നത്.
എട്ട് മണിക്കൂർ നീണ്ട ചർച്ചയിൽ അറുപത് അംഗങ്ങളാണ് പങ്കെടുത്തത്. ഒബിസി സംവരണം കൂടി ആവശ്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.























