അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി കൊന്നു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ മൂന്ന് വയസുകാരിക്ക് പുലിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. അമ്മയുടെ കണ്‍മുന്നില്‍ വച്ച് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കർ-ദേവി ദമ്പതികളുടെ മകൾ നാൻസിയാണ് കൊല്ലപ്പെട്ടത്.

പന്തല്ലൂര്‍ മേഖലയിലാണ് സംഭവം നടന്നത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവച്ചാണ് കുഞ്ഞിനെ പുലി ആക്രമിച്ചത്. അതിഥി തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.