തിരുവനന്തപുരം: സംസ്ഥാനം ചൂട് കൂടുന്നു. സാധാരണയെക്കാൾ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3- 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്.


രാവിലെമുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണിത്.























