കോട്ടയം: മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പി സി ജോർജ്. കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസകാണെന്ന് പി.സി ജോർജ്ജ് വിമർശിച്ചു. നാലര ലക്ഷം കോടി കടം ഉണ്ടാക്കി വച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്. ഇവനെ നാട്ടുകാർ അടിക്കുമെന്നും ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ വരുന്നത് എന്തിനാണെന്നും പിസി ജോർജ്ജ് ചോദിച്ചു.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി പരിഗണനയി തോമസ് ഐസക്ക് ആണെന്ന സൂചനയ്ക്ക് പിന്നാലെയാണ് പിസിയുടെ പ്രതികരണം.

കിഫ്‌ബി ഇടപാട് തന്നെ കൊള്ളയാണെന്ന് പി.സി ജോർജ്ജ് വിമർശിച്ചു. വെള്ളാപ്പള്ളി നടേശനെയും പി.സി ജോർജ്ജ് പരിഹസിച്ചു.

























