കക്കയത്ത് കര്‍ഷകനെ കൊ ന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊ ല്ലാന്‍ ഉത്തരവ്

കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.