ആലപ്പുഴ പുറക്കാട് ബൈക്ക് അപകടം; അച്ഛനും 12 വയസുകാരനായ മകനും മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ സുദേവ് മകൻ 12 വയസുള്ള ആദി ദേവ് എന്നിവരാണ് മരിച്ചത്. ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസിടിച്ചാണ് അപകടമുണ്ടായത്.സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.