കൊച്ചി: പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ നവജാത ശിശുവിനെ ജനിച്ചയുടൻ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് വായിൽ തുണി തിരുകി ആ സമയം തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം താൻ മനസിലാക്കുന്നതെന്നും ആ ഘട്ടത്തില്‍ ആണ് സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വാതിലിൽ അമ്മ മുട്ടിയതോടെ ഭയന്ന് കുട്ടിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. ഇതിനിടയിൽ ആത്മഹത്യ ചെയ്യുന്നതിനും ശ്രമിച്ചു.

കുഞ്ഞിന്റെ കഴുത്തില്‍ ഒരു തുണിചുറ്റിയിരുന്നു. റോഡില്‍ വീണപ്പോഴാണോ അതോ ശുചിമുറിയില്‍ പിറന്നുവീണപ്പോഴാണോ കുഞ്ഞിന് ജീവന് നഷ്ടപ്പെട്ടതെന്ന് കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുന്നു. അമ്മ തന്നെ കൊടും ക്രൂരയെന്ന് തെളിഞ്ഞു. ബെംഗളൂരുവില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്ന യുവതി മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്.


തൃശൂർ സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നു യുവതിയുടെ ഫോണിൽ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ ചതിച്ചു ഗർഭിണിയാക്കിയ അയാൾ കൂടി ഇനി പിടിയിലാകണം. പീഡനം നടന്നതായുള്ള യുവതിയുടെ മൊഴിയോ പരാതിയോ ലഭിക്കണം.
വൈദ്യ സഹായം ഉൾപ്പെടെ യുവതിയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് തെളിയണം. മറ്റൊന്ന് പീഡനം നടന്നിട്ടുണ്ടെങ്കിൽ അതും പോലീസ് തെളിയിക്കേണ്ടതുണ്ട്. സുഹൃത്തായ തൃശൂർ സ്വദേശി നർത്തകനെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ഇയാൾക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസമായി ഇയാളെ നേരിൽ കാണാറില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു
കൊച്ചിയിലെ ഏറ്റവും മനോഹരവും അർഭാടവും നിറഞ്ഞ പനമ്പള്ളി നഗറിലെ വൻഷിക ഫ്ലാറ്റ് ഇപ്പോൾ ഒരു നിമിഷം കൊണ്ട് പേടിസ്വപ്നമായി മാറി. പിറന്ന് വീണപ്പോൾ തന്നെ ഒരു ജീവൻ ഇല്ലാതാക്കിയത് സ്വന്തം അമ്മ തന്നെയെന്ന് വിശ്വസിക്കാൻ ആവുന്നില്ല. കഴുത്തു ഞെരിച്ചു കൊലപെടുത്തിയ ശേഷം മാലിന്യം വലിച്ചെറിയുന്ന കാട്ടിലേക്ക് ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. അഞ്ചാം നിലയിൽ നിന്നെറിഞ്ഞ ആ കുഞ്ഞു ശരീരം വീണതാവട്ടെ റോഡിൽ. അതോടെ കുറ്റം ചെയ്തവരെ അതിവേഗം കണ്ടെത്താനുമായി. രാവിലെ ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരം കിടന്ന വഴിയിൽ തിരക്കിനിടയിലൂടെ ഇന്നലെ വൈകുന്നേരവും തന്റെ പിഞ്ചോമനയെ ലാളിച്ച് ഒരു അമ്മയും കുഞ്ഞും കടന്ന് പോകുന്നുണ്ടായിരുന്നു. ഇതുപോലെ അമ്മയുടെ സ്നേഹവും ലാളനവും ഏറ്റു വാങ്ങേണ്ടിയിരുന്ന ഒരു ഓമന മകനെയാണ് ഒരു നിമിഷത്തെ അവിവേകത്തിൽ ഇല്ലാതാക്കിയതെന്ന് ഒരു നിമിഷത്തേക്ക് ഓർത്തു പോയി.
സംഭവത്തിൽ സ്വമേധയ കേസെടുത്തതായി സ്ഥലം സന്ദർശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. കൂട്ടികളോട് ഇത്തരം ക്രൂരത ചെയ്യരുതെന്നും അവരെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഉള്ളതായും അദ്ദേഹം അറിയിച്ചു.
ഒപ്പം താമസിച്ചിരുന്ന മാതാപിതാക്കൾ അറിയാതെ ഈ കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് വിശ്വസിക്കാനാവുന്നില്ല. കുറ്റം നടത്തിയ 23 കാരി വൈദ്യപരിശോധനക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് ആശുപത്രി ചികിത്സ ആവിശ്യമായതിനാൽ ആശുപത്രിയിൽ തന്നെ റിമാൻഡിലാണ്. ആരോഗ്യ നില മെച്ചപ്പെടുന്നതോടെ വനിത ജയിലിലേക്ക് മാറ്റും.
രാവിലെ ഏട്ടരയോടെയാണ് അതുവഴി വന്ന യുവാവാണ് കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ വസ്തു കണ്ടത്. ദൂരെ നിന്ന് നോക്കിയപ്പോൾ പാവയെന്നു കരുതി.. അടുത്ത് ചെന്ന് നോക്കുമ്പോൾ ചോരമണം മാറാത്ത പിഞ്ചു കുഞ്ഞ്. പിന്നെ ആളുകൾ ഓടിക്കൂടി. പെട്ടെന്ന് പോലീസ് ഫ്ലാറ്റിൽ അന്വേഷണം നടത്തി കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റ് നമ്പർ 5സി കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച ആമസോൺ കവറിൽ ബാർ കോഡ് സ്കാൻ ചെയ്തതോടെ പോലീസിന് അതിവേഗം കുറ്റക്കാരിയിലേക്ക് എത്താനായി.























