സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ, യുവതിയെ അറിയില്ല: മുകേഷ്

കൊല്ലം: തനിക്കെതിരായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു നടൻ എം.മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും ആരോപണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. ഹോട്ടലിൽ താമസിച്ചപ്പോൾ മുകേഷ് നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നായിരുന്നു സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയുെടെ ആരോപണം.

‘‘സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല. 2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് ഓർമയില്ലെന്ന്. പല പ്രാവശ്യം ഞാൻ ഫോൺ വിളിച്ചു, എടുത്തില്ല എന്നാണു പറയുന്നത്. ഫോൺ എടുക്കാതെ ഞാൻ ആണോ അല്ലയോ എന്ന് എങ്ങനെ അറിയും. മുൻപു നടന്ന കാര്യം ഇപ്പോൾ‌ കൊണ്ടുവരുന്നതു ബാലിശമാണ്’’– മുകേഷ് പറഞ്ഞു.