പ്രമുഖ നടനില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി നടി ശിവാനി. ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമവും ആ നടൻ നടത്തിയതായും ശിവാനി വെളിപ്പെടുത്തി. എന്നാല്‍ മോഹന്‍ലാല്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി പറഞ്ഞു.

മറ്റൊരു ലൊക്കേഷനില്‍ തന്റെ വാതിലില്‍ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും ശിവാനി പറയുന്നു. അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുവായിരുന്നുവെന്ന് നടി ശിവാനി പറഞ്ഞു. ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി. തുടർന്ന് മോഹൻലാൽ ഇടപെട്ടാണ് തനിക്ക് ചൈന ടൗണിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി തുറന്നു പറഞ്ഞു.


ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുന്‍ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി.























