‘ഭർത്താവ് മരിച്ചാൽ ജീവിതം കരഞ്ഞു തീർക്കണോ?’; നവവധുവായി ഒരുങ്ങി രേണു സുധിയുടെ ചിത്രങ്ങൾ വൈറൽ

ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോൾ നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് രേണു. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

സിംപിൾ ബ്രൈഡൽ മേക്കപ്പാണ് രേണു ചെയ്തിട്ടുള്ളത്. ഒരുങ്ങുന്നതിന്റെ വിഡിയോയും ചിത്രങ്ങളും രേണു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘അവർ ജീവിക്കട്ടെ. ഭർത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല.’– എന്നാണ് രേണുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കു താഴെ പലരും കമന്റ് ചെയ്തത്.