മുഖം കൊടുക്കാതെ ധനുഷും നയൻതാരയും, വിവാദങ്ങൾക്കിടെ നടനും നടിയും സ്വകാര്യ ചടങ്ങിൽ

ധനുഷും നയൻതാരയും തമ്മിലുള്ള വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കൊണ്ടിരിക്കുന്നതിനിടെ ഇരുവരും ഒരേ വേദിയിൽ കണ്ടുമുട്ടിയ ദൃശ്യങ്ങൾ വൈറലാകുന്നു. നിർമാതാവ് ആകാശ് ഭാസ്‌കറിന്റെ വിവാഹത്തിന് എത്തിയതാണ് ഇരുവരും. ധനുഷ് ഗൗരവ ഭാവത്തിൽ ആരെയും മൈന്റ് ചെയ്യാതെ ഇരിക്കുന്നതും നയൻതാര എല്ലാവരോടും സഹചമായി സംസാരിച്ച് ഷൈൻ ചെയ്യുന്നതുമൊക്കെയായ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാവുന്നു.

ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ച തുറന്ന കത്ത് വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ആദ്യ നാളുകളിൽ അടുത്ത സുഹൃത്തുക്കളായിരുന്ന നയനും ധനുഷും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത് വിഘ്‌നേശ് ശിവനുമായുള്ള പ്രണയത്തിന് ശേഷമാണ്.

നാനും റൗഡി താൻ സിനിമയിലെ രംഗങ്ങൾ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ധനുഷ് നിർമിച്ച ചിത്രത്തിലെ ബിടിഎസ് രംഗങ്ങൾ ഉപയോഗിക്കാൻ അനുമതി നയൻതാരയ്‍ക്ക് ലഭിച്ചില്ല. വിഘ്‍നേശ് ശിവൻ സ്വന്തമായി ചിത്രീകരിച്ച രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന്റെ പേരിൽ ധനുഷ് കോടികൾ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടു .തുടർന്നാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്.