ബെംഗളൂരു: ലൈം*ഗിക പീഡ*നക്കേസില് സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീ*ഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കോടതി ഉത്തരവ്.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.

























