കുഞ്ഞിന്റെ മുഖം സെപ്തംബർ 5ന് കാണിക്കുമെന്ന് ദിയ

സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണയുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ദിയയുടെ പ്രസവ വ്‌ളോഗ് വലിയ ചർച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയയ്ക്ക് പുറത്തും ഈ വിഡിയോ ചർച്ചയായി മാറിയിരുന്നു. നിയോം എന്നാണ് ദിയയുടേയും അശ്വിന്റേയും കൺമണിയുടെ പേര്. ഓമിയെന്നാണ് കുഞ്ഞിനെ ദിയയും അശ്വിനും വീട്ടിലുള്ള മറ്റുള്ളവരും വിളിക്കുന്നത്. ഓമിയുടെ മുഖം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ഇതുവരേയും കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചിട്ടില്ല ദിയ. താരത്തിന്റെ വിഡിയോകളുടെ കമന്റ് ബോക്‌സ് നിറയെ കുഞ്ഞിന്റെ മുഖം കാണിക്കാനാവശ്യപ്പെട്ടെത്തുന്നവരാണ്.

ഇപ്പോഴിതാ സെപ്തംബർ അഞ്ചിന് മകന്റെ മുഖം കാണിക്കുമെന്നാണ് ദിയ അറിയിച്ചിരിക്കുന്നത്. ദിയയുടേയും അശ്വിന്റേയും വിവാഹ വാർഷികമാണ് ആ ദിവസം. എന്നാൽ കുഞ്ഞിന്റെ മുഖം കാണിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. കാഴ്ചക്കാരിൽ നിന്നും പണമുണ്ടാക്കാനായി മനപ്പൂർവ്വം ഫേസ് റിവീലിങ് വൈകിപ്പിക്കുകയാണെന്നാണ് വിമർശനം. നിരവധി പേരാണ് ദിയയുടെ പുതിയ വിഡിയോയ്ക്ക് താഴേയും വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.