പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് മീനാക്ഷി

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ പുതിയ ചിത്രങ്ങളുമായി മകൾ മീനാക്ഷി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്.

ചിത്രത്തിനൊപ്പം അടിക്കുറിപ്പുകൾ ഒന്നും ചേർത്തിട്ടില്ലെങ്കിലും കമന്റ് ബോക്സ് നിറയെ ആരാധകരുടെ പ്രതികരണങ്ങളാണ്. ‘കൊള്ളാം’ എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത കുറിച്ചത്. നടി മമിതാ ബൈജുവും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.