പത്തനംതിട്ട: നടൻ ദിലീപ് ശബരിമല ദർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചർച്ചയാകുന്നതിനിടെയാണ് ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തിയത്. ഇന്നു രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത്.

ദേവസ്വം ഉദ്യോഗസ്ഥരുമായും ദിലീപ് ചർച്ച നടത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാൽ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. ദിലീപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒഴിവാക്കാൻ പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ തവണ ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയപ്പോൾ വിഐപി പരിഗണന നൽകിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിന് ശ്രീകോവിലിന് മുന്നിൽ 10 മിനിറ്റോളം ദർശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.

























