എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ വിവാദം. ജനുവരിയിൽ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പൺ വിതരണത്തിൻറെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്നും നടൻ പിന്മാറി. ദിലീപ് പിന്മാറിയതായി ക്ഷേത്രഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്. ദിലീപിന്റെ ചിത്രമടക്കമുള്ള നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നത്.

























