മലപ്പുറം: പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റൽ ആർട്ട് ഗാലറിയിൽ ആണ് ശേഖർ അയ്യന്തോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ശേഖർ അയ്യന്തോൾ.

കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളിൽ 1954ൽജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ൽ ഇവിടെ ആർട്ട് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂർ, പാലക്കാട്). മക്കൾ: ജിനൻ ശേഖർ, ധനൻ ശേഖർ. സംസ്കാരം ഇന്ന്.























