ചെന്നൈ: ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകൾക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ ആണ് സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിൻറെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു.

ജയിലർ, കൂലി, ജയിലർ -2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സൺ നെറ്റ്‌വർക്കിൻറെ പരാതി. സൺ നെറ്റ്‌വർക്കിൻറെ സൺ പിക്ച്ചേഴ്സാണ് ഈ ചിത്രങ്ങൾ നിർമിച്ചത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ജയിലർ, കൂലി, ജയിലർ -2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സൺ നെറ്റ്‌വർക്കിൻറെ പരാതി.

























