അത്രയും മോശമായത്, അഹാനയ്ക്കു പക വരാൻ കാരണം അമ്മൂമ്മയുടെ ആ വാക്കുകൾ?

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അമ്മ വസന്തിക്കെതിരായ ഞെട്ടിക്കുന്ന ആരോപണങ്ങളടങ്ങിയ സിന്ധു കൃഷ്ണയുടേതെന്ന് പറയപ്പെടുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. അച്ഛനായ എസ്. രംഗനാഥനെ സിന്ധുവിന്റെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ചില യൂട്യൂബേഴ്സ് ആണ് സിന്ധു കൃഷ്ണയുടേതെന്ന് അവകാശപ്പെടുന്ന ചാറ്റുകളും വിഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

സിന്ധു കൃഷ്ണ സ്വന്തം അമ്മയെ നോക്കുന്നില്ലെന്നും, നടി കൂടിയായ മകൾ അഹാന കൃഷ്ണ മുത്തശ്ശിയെ ചീത്തവിളിച്ചെന്നുമടക്കമുള്ള ആരോപണങ്ങൾ കുടുംബാംഗമായ തൻവി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് കൃഷ്ണകുമാറിന്റെ കുടുംബത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഈ സൈബർ ബുള്ളിയിങ്ങിന് മറുപടിയായാണ് അമ്മയുടെ യഥാർഥ സ്വഭാവം കാണിക്കുന്ന തെളിവുകൾ സിന്ധു കൃഷ്ണ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.

സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഭവങ്ങളുടെ നിജസ്ഥിതി ആവശ്യപ്പെടുന്നവർക്ക് സിന്ധു നൽകിയ മറുപടിയാണ് പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളിൽ ഉള്ളതെന്നാണ് വിവരം. അതോടൊപ്പം തന്നെ അമ്മൂമ്മയെ കൊച്ചു മകളായ അഹാന ചീത്ത വിളിക്കാനുള്ള കാരണത്തെക്കുറിച്ചും സിന്ധു കൃഷ്ണ തുറന്നു പറയുന്നുണ്ട്. തന്നെയും മകളെയും അച്ഛനെയും ചേർത്ത് മോശമായ കാര്യം പറഞ്ഞതാണ് അഹാനയ്ക്ക് ഇത്രയും ദേഷ്യം വരാൻ കാരണമെന്നാണ് ചാറ്റിലൂടെ മനസ്സിലാകുന്നത്.

സർജറിക്ക് മുൻപ് അച്ഛനെ അമ്മ തല്ലാറുണ്ടായിരുന്നു എന്ന് പറഞ്ഞാണ് സിന്ധു ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അത്രത്തോളം ടോക്സിക് ആയ സാഹചര്യമാണ് അവിടെയുള്ളത്. ഇതൊക്കെ കാണുമ്പോൾ ആരായാലും പ്രതികരിച്ചുപോകും. അഹാന അവർക്കെതിരെ സംസാരിച്ചതിൽ തെറ്റുപറയാൻ ഒക്കില്ല. പ്രായത്തെ അവർ മുതലെടുക്കുകയാണ്.ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ആരായാലും അവരെ ചീത്ത പറഞ്ഞ് പോകില്ലേ? കയ്യിൽ നിന്ന് പോകുന്ന കാര്യമാണിത്. ഇതൊക്കെ പുറത്തുവരുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ സിന്ധു കൃഷ്ണ. ഇതൊന്നും പുറത്തു പറയാന്‍ താല്പര്യം ഇല്ലെന്നാണ് നിങ്ങള്‍ വിഡിയോയില്‍ പറയാറുള്ളത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ ചെയ്യണമായിരുന്നു. ഇതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ്‌മാര്‍ട്ടം ചെയ്ത് ഞാനൊന്നും പറയുന്നില്ല. അത്രയും മോശമായ കാര്യങ്ങള്‍ ഒരു അമ്മൂമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാല്‍ ആരായാലും പ്രതികരിക്കും. അത്രയും മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

അഹാന അവര്‍ക്കെതിരെ പറഞ്ഞെങ്കില്‍ തെറ്റ് പറയാനാകുമോ? ഇത്രയും ടോക്‌സിക് ആയിട്ടുള്ളൊരു ഗ്രാന്റ് പാരന്റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ലെന്നും പറയുന്നു.