കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാൾ മരിച്ചു. 20ഓളം പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് പുറത്തെടുത്തത്, തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡിഫൻഡർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസിൽ 26 പേർ ഉണ്ടായിരുന്നുവെന്നും, പന്തീരാങ്കാവ് പെരുവയൽ സ്വദേശിയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.