പ്രേക്ഷകരുടെ പ്രിയ താരമാണ് നിഷ സാരംഗ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹതിയായി രണ്ട് പെൺമക്കളുടെ അമ്മയായ ശേഷം ഭർത്താവുമായി വേർപിരിഞ്ഞ് സിംഗിൾ മദറായി മുന്നോട്ട് പോകുകയാണ് നിഷ. ഇപ്പോഴിതാ തനിക്കൊരു കൂട്ട് വേണമെന്ന് തോന്നുണ്ടെന്ന് പറയുകയാണ് നിഷ. “ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ട്. അതിന് കാരണവുമുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ ഒരു കാറ്റഗറിയല്ല. നമ്മൾ പറയുന്നതും ചിന്തിക്കുന്നതും അവർക്ക് ഇഷ്ടപെടണമെന്നില്ല. ആ അവസരത്തിൽ നമുക്ക് പറയുന്നത് കേൾക്കാനും നമ്മളെ കേൾക്കാനും നമുക്ക് പറയാനും ഒരാള് വേണമെന്ന് തോന്നി തുടങ്ങും.

വെറുതെ ഇരുന്ന് നമ്മൾ കരയാൻ തുടങ്ങും. തിരക്കുകളിൽ ഒടിനടക്കുന്നൊരാളാണ് ഞാൻ. അതിന്റെ ഇടവേളകളിൽ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തോ ആരെയെങ്കിലും ഒരാളെ ആവശ്യമാണ്. വീട്ടിൽ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മൈൻഡ് മാറിപ്പോകും. 50 വയസിന് ശേഷം എന്നെ എനിക്ക് സന്തോഷത്തോടെ നിർത്തിയാൽ മാത്രമെ, എന്റെ ആരോഗ്യത്തെ നാളെ ഉപയോഗിക്കാൻ പറ്റൂ. അപ്പോൾ ഞാൻ എന്നെ നോക്കണം”, എന്നായിരുന്നു നിഷയുടെ വാക്കുകൾ. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

























