ദേശവിരുദ്ധ പരാമർശം നടത്തിയെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ടെലിവിഷന്‍ താരം അഖില്‍ മാരാര്‍. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖിൽ അറിയിച്ചു.

ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനുമാണ് പൊലീസ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അഖിൽ മാരാർ വിമർശിച്ചു. അതേസമയം ബലൂചിസ്ഥാനുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമർശം നാക്കുപിഴ ആണെന്നും അഖിൽ മാരാർ വിശദീകരിച്ചു.

























