താര സംഘടനയായ അമ്മയുടെ കമ്മിറ്റിയുടെ രാജിയിൽ പ്രതികരിച്ച് നടി അൻസിബ. പ്രശ്‍നങ്ങൾ ഗുരുതരമായപ്പോഴാണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മിറ്റി പിരിച്ചു വിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ചോദ്യ ചിഹ്‍നം ആയിരുന്നു. അങ്ങനെയാണ് അഡ്‍ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അന്ന് അഡ്ഹോക്ക് കമ്മറ്റി എടുത്ത ഏറ്റവും പ്രധാപെട്ട തീരുമാനം ആയിരുന്നു സഞ്ജീവിനി പദ്ധതി മുന്നോട്ട് കൊടുപോകുക എന്നത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആണ് ശ്വേത ഉൾപ്പെട്ട കമ്മറ്റി താഴെ പോയത്. അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കും എന്നും അൻസിബ ചോദിക്കുന്നു.

ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ നടി അൻസിബ കോടതിയെ സമീപിച്ചിരുന്നു. ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. ഓൺലൈൻ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തത്തിലാണ് അൻസിബ കോടതിയെ സമീപിച്ചത്. ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.























