അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.

അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.