കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി മുജീബ് കൊടും ക്രിമിനൽ ആണെന്ന് സ്ഥിരികരിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 2020 ൽ മുത്തേരി നടന്ന ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ് മുജിബ് . വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയെന്നാണ് കേസ്. ഈ കേസില്‍ ജയിൽ വാസത്തിന് ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങിരുന്നു. വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് പേരാമ്പ്ര കൊലപാതകം.

പ്രതിയെ പൊലീസ് അതി സാഹസികമായാണ് പിടികൂടിയത്. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് പ്രതിയെ വലയിലാക്കിയത്.
നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി മുജീബ് റഹ്മാൻ കൊണ്ടോട്ടിയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് വീട് വളഞ്ഞ ശേഷം കിഴ്പ്പെടുത്തി. ഓട് പൊളിച്ച് രക്ഷപ്പെടാൻ ശ്രമം നടന്നു. ഇതിനിടെ ഒരു പൊലീസുകാരന്റെ കൈയ്യിൽ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.

























