അവാർഡ് വേദിയിൽ മിനിസ്ക്രീൻ താരം അനുമോളെ കണ്ടപ്പോൾ രേണു സുധി മൈൻഡ് ചെയ്തില്ല എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ രംഗത്തെത്തിയിരിക്കുകയാണ്. രേണുവുമായി തനിക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ആ പരിപാടി നടക്കുന്ന തലേദിവസം പോലും രേണു തന്നെ വിളിച്ചിരുന്നു എന്നും അനുമോൾ പറയുന്നു.
വീഡിയോ ഞാനും കണ്ടിരുന്നു, രേണു ചേച്ചിയും ഞാനും തമ്മിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ പറയുന്ന വിഷയം ഉണ്ടാകുന്നതിന്റെ തലേദിവസം എന്നെ പുള്ളിക്കാരി വിളിച്ചിട്ടുണ്ടായിരുന്നു. മോൾ ആ പ്രോഗ്രാമിന് വരുന്നുണ്ടോ. ഞാനും തിരുവനന്തപുരത്തേക്ക് വരുന്നുണ്ട് എന്നു പറഞ്ഞതാണ് വിളിച്ചത്. അവിടെ വന്നപ്പോഴും ഞങ്ങൾ സംസാരിച്ചതാണ്. ഞാൻ ഒരു സംവിധായകന്റെ മുപ്പതാം വർഷത്തെ ആഘോഷത്തിലാണ് പങ്കെടുത്തത്. ചേച്ചി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്- അനുമോള്‍ വിശദമാക്കി.

അന്ന് ചേച്ചിക്ക് ഒരു അവാർഡും ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തലേദിവസം എന്നെ വിളിക്കില്ലല്ലോ- അനുമോള്‍ വ്യക്തമാക്കി.

























