നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി

നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അഷിക അശോകൻ. ‘മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം കുറിച്ചിരുന്നു.

പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ‘ധീരം’ ആണ് അഷികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.